‘ടോക്‌സിക്’ ടീസറിനെതിരേ നടപടിവേണം; കർണാടക വനിതാ കമ്മിഷൻ

ബെംഗളൂരു: യാഷ് നായകനായെത്തുന്ന ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സി’ന്റെ ടീസറിനെതിരേ കർണാടക വനിതാ കമ്മിഷൻ രംഗത്ത്. ടീസറിനെതിരേ നടപടിയാവശ്യപ്പെട്ട് സെൻസർ ബോർഡിന് കർണാടക സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചു.

ടീസർ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കമ്മിഷന് പരാതി നൽകിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിച്ചു. ചിത്രത്തിന്റെ ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും പരാതിയില്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ സെൻസർബോർഡിന് കത്തയച്ചത്.

മുന്നറിയിപ്പോ, പ്രായപരിധിയോ നൽകാതെയാണ് അശ്ലീലദൃശ്യങ്ങൾ അടങ്ങുന്ന ടീസർ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് ദൃശ്യങ്ങളെന്നും കമ്മിഷൻ ആരോപിച്ചു.

ജനുവരി എട്ടിന് യാഷിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ആക്ഷൻ നിറഞ്ഞ ടീസറിൽ യാഷിന്റെ കഥാപാത്രം ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും അതിന് പിന്നാലെ നിരവധിയാളുകളെ വെടിവെച്ചു കൊല്ലുന്നതുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെജിഎഫ് 2-ന് ശേഷം യാഷ് നായകവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗീതു മോഹൻദാസാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ.
SUMMARY: Action against ‘Toxic’ Teaser; Karnataka Women’s Commission

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories