KERALA

മലപ്പുറം കോഹിനൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്

മലപ്പുറം: തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയുടെ വശത്തായാണ് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചത്. ശേഷം കാര്‍ സമീപത്തെ ഡിവൈഡറിലിടിച്ചാണ് നിന്നത്. സംഭവസമയത്ത് പ്രദേശത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.
SUMMARY: A 13-year-old died after being hit by a parked lorry in Kohinoor, Malappuram; Four people were injured

NEWS DESK

Recent Posts

പൂജ അവധി; ബെംഗളൂരു കന്റോൺമെന്റ്- എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു കന്റോൺമെന്റ്- എറണാകുളം ജംഗ്ഷന്‍  റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ…

40 minutes ago

കരൂർ ദുരന്തം: ഗൂഢാലോചന ആരോപിച്ച് ടി വി കെ, സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം

ചെന്നൈ: കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഡി…

54 minutes ago

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2025 ' ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ…

4 hours ago

പൂജ അവധി; മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ, നാളെയും മറ്റന്നാളും സർവീസ്

മംഗളൂരു: പൂജ അവധി യാത്രാ തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി സതേൺ റെയിൽവേ. മംഗളൂരുവിൽ…

4 hours ago

ഡല്‍ഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി എയർപോർട്ടിനും നഗരത്തിലെ വിവിധ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ടെററൈസ് 111…

4 hours ago

സിപിഎം നേതാവ് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവും വിഴിഞ്ഞം മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലി ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍. മെഡിക്കല്‍ കോളജ്…

4 hours ago