ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന 13കുട്ടിക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുഹാസ് മാതാപിതാക്കളോടൊപ്പം സഫാരി വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം.
കാട്ടിലൂടെ ജീപ്പ് സഫാരി നടത്തവെ വഴിയരികിൽ നിന്നിരുന്ന പുള്ളിപ്പുലി പൊടുന്നനെ സഫാരി ജീപ്പിന് സമീപത്തേക്ക് ഓടിവരികയായിരുന്നു. തുടർന്ന് ജീപ്പിന്‍റെ ഡോറിലൂടെ ഉള്ളിലേക്ക് കയറാൻ ശ്രമിക്കുകയും വശത്ത് ഇരുന്നിരുന്ന 13കാരനെ ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കൈയിൽ പുള്ളിപ്പുലിയുടെ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. ദേശീയോദ്യാന അധികൃതർ ഉടൻ കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകി.
സഫാരി ജീപ്പിന്റെ ജനാലകൾക്ക് ചുറ്റും ഗ്രില്ലുകൾ ഉണ്ടായിരുന്നിട്ടും പുള്ളിപ്പുലി സഫാരി ജീപ്പിനെ പിന്തുടരുന്നതു കാണിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.
പ്രഥമശുശ്രൂഷയ്ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംഭവത്തിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
SUMMARY: A 13-year-old man was attacked by a leopard during a jeep safari in Bannerghatta
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…