LATEST NEWS

നിര്‍മാണത്തിലിരുന്ന ടാങ്ക് കുഴിയില്‍ വീണ് ചികില്‍സയിലായിരുന്ന 15കാരന്‍ മരിച്ചു

കോഴിക്കോട്: കൊടിയത്തൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയില്‍ വീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലുവ തായ്ക്കാട്ടുകര സ്വദേശി കുഴിക്കണ്ടത്തില്‍ ഷിയാസിന്റെ മകന്‍ മുഹമ്മദ് സിനാനാണ്(15)മരിച്ചത്. ബുഹാരി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ് മരണപ്പെട്ട മുഹമ്മദ് സിനാന്‍.

20നാണ് അപകടം നടന്നത്. ജല സംസ്‌കരണ ടാങ്കിനായി നിര്‍മ്മിച്ച കുഴിയില്‍ വെള്ളം നിറഞ്ഞിരുന്നു. കളിക്കുന്നതിനിടെ വിദ്യാര്‍ഥി അബദ്ധത്തില്‍ കുഴിയിലേക്കു വീണു. ഫയര്‍ഫോഴ്സെത്തിയാണ് വിദ്യാര്‍ഥിയെ കുഴിയില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ അവസ്ഥ ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.

SUMMARY: A 15-year-old boy who was undergoing treatment after falling into a tank pit under construction died

NEWS BUREAU

Recent Posts

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

52 minutes ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

1 hour ago

കേരളസമാജം ഭാരവാഹികൾക്ക് സ്വീകരണം

ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…

2 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ പതിച്ചു; യുവതിക്ക് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…

2 hours ago

ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്‌ണൻ പോറ്റി റിമാൻഡില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ്…

4 hours ago