മുംബൈ: ഫ്ലാറ്റിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി. മുംബൈ ഡോംബിലിയിലാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഡോംബിവാലി വെസ്റ്റിലെ ദേവിച പാട പ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവര്‍ ഭാവേഷിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്.
വീട് കാണിക്കാൻ ആളുകളെ കൊണ്ടുപോയിരുന്നു ഭാവേഷ്. ഇവർക്ക് വീട് കാണിച്ചുകൊടുത്ത ശേഷം അവർ കെട്ടിടത്തിന് പുറത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അതേ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ വീട്ടിൽ കളിക്കുന്നതിനിടെ രണ്ട് വയസ്സുള്ള കുട്ടി താഴെ വീഴുകയായിരുന്നു. കുട്ടി വീഴുന്നത് കണ്ട ഭവേഷ് വളരെ വേഗത്തിൽ ഓടിയെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി കൈയിൽ നിന്ന് വഴുതി വീഴുകയായിരുന്നു. ഈ സമയം ഭാവേഷ് ഇടത് കാൽ മുന്നോട്ട് വെച്ചതിനാൽ കുട്ടി നേരിട്ട് നിലത്ത് വീണില്ല.വീഴ്ചയുടെ ആഘാതം കുറയുകയും പരുക്കൊന്നുമില്ലാതെ രക്ഷപ്പെടുകയും ചെയ്തു.
വീട്ടിൽ പെയിൻ്റിംഗ് ജോലികൾ നടക്കുന്നുണ്ടെന്നും അതിനാലാണ് ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തതെന്നും വീട്ടുികാർ പറയുന്നു. ഇതിനിടെ ഗാലറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി തുറന്ന ഗ്ലാസിൻ്റെ വിടവിലൂടെ വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
<br>
TAGS : MUMBAI | RESCUE
SUMMARY : A 2-year-old fell while playing on the third floor of a flat; Miraculously rescued auto driver
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…