നിലമ്പൂർ: നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നാളെ നിശബ്‌ദ പ്രചാരണവും പിറ്റേന്ന് ജനവിധിയുമാണ് വലിയ ആത്മവിശ്വാസത്തോടെയാണ് അവസാനലാപ്പിലും മുന്നണികള്‍. മൂന്ന് സ്ഥാനാർത്ഥികളും വിജയപ്രതീക്ഷ ഒരുപോലെ പങ്കുവച്ചു. വര്‍ണാഭമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഇടയ്ക്ക് മഴ പെയ്‌തെങ്കിലും അതെല്ലാം അവഗണിച്ച് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം കൊട്ടിക്കലാശത്തില്‍ കാണാനായി. കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ മുതല്‍ എല്‍ഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. ക്ഷേമ പെൻഷൻ വിവാദമടക്കം ചർച്ചയാക്കിയാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് തേടിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഈ പ്രസ്‌താവനയാണ് ഇത്തവണ നിലമ്പൂരിൽ ഇടതുപക്ഷം പ്രധാന ആയുധമാക്കിയത്. കൈക്കൂലി എന്ന് പറഞ്ഞവരോട് ജനം കണക്ക് ചോദിക്കുമെന്ന് എം സ്വരാജ് പ്രതികരിച്ചു.
മണ്ഡലത്തിലെ പ്രധാന പോരാട്ടം ആര്യാടന്‍ ഷൗക്കത്തും സ്വരാജും തമ്മില്‍ത്തന്നെയാണ്. ആര്യാടൻ ഷൗക്കത്തിന് 10,000ത്തിനും 15,000ത്തിനും ഇടയ്ക്ക് ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. മുഖ്യമന്ത്രി നേരിട്ട് നയിച്ച പ്രചാരണത്തിലൂടെ അവസാന നിമിഷം മത്സരം പ്രവചനാതീതമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. സർക്കാർ വിരുദ്ധ വികാരം പ്രകടമായില്ല. യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്ലാമി ബന്ധം ഭൂരിപക്ഷ, ക്രിസ്ത്യൻ സമുദായങ്ങളെ സ്വാധീനിച്ചാൽ നില കൂടുതൽ ഭദ്രമാവുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.
മണ്ഡലത്തിൽ ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുണ്ട്. ഇതിൽ ഭരണത്തിലുള്ള അഞ്ച് പഞ്ചായത്തുകളിൽ മേൽക്കോയ്മ നേടാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.എൽ.ഡി.എഫ് അധികാരത്തിലുള്ള രണ്ട് പഞ്ചായത്തിലും നിലമ്പൂർ നഗരസഭയിലും വോട്ട് ചോർച്ച തടയുന്നതിനൊപ്പം യു.ഡി.എഫ് പഞ്ചായത്തുകളിൽ വോട്ടുവിഹിതം ഉയർത്താനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സി.പി.എം. വോട്ട് വിഹിതത്തിലെ വർദ്ധനവാണ് എൻ.ഡി.എയുടെ ലക്ഷ്യം. എന്നാൽ പത്ത് ശതമാനം വോട്ടെങ്കിലും പിടിക്കുമെന്നാണ് അൻവർ ക്യാമ്പിന്റെ അവകാശവാദം.
SUMMARY: A 23-day long campaign was launched in Nilambur; the verdict was announced the next day.
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…