അഹ്മദാബാദ്: ഗുജറാത്തിലെ സൂററ്റിൽ നാലു നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സൂററ്റിലെ സച്ചിൻ മേഖലയിലാണ് അപകടം നടന്നത്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ കുഴയ്ക്കുന്നത്.
അപകടം സംഭവിച്ച വിവരം ലഭിച്ചയുടൻ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ആറുനില കെട്ടിടം തകർന്നുവെന്നാണ് വിവരം ലഭിച്ചതെന്നും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നാലുനില കെട്ടിടമാണ് തകർന്നതെന്ന് മനസിലായതെന്നും സൂററ്റ് കലക്ടർ സൗരഭ് പാർഥി പറഞ്ഞു. കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാലോളം പേർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും കലക്ടർ സൂചിപ്പിച്ചു.
ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചുപോന്നിരുന്നത്. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സച്ചിൻ ജിഐഡിസി ഏരിയയിലെ പാലി ഗ്രാമത്തിൽ 2017ൽ നിർമ്മിച്ച ജീർണിച്ച കെട്ടിടമാണ് തകർന്നുവീണത്. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.
<BR>
TAGS : GUJARAT | COLLAPSE
SUMMARY : A 4-storey building collapsed in Gujarat; It is suspected that many people are trapped under the debris
നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം…
ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച…
പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ…
ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന…
കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍…
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന്…