കണ്ണൂര്‍: ജില്ലയിലെ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. നാല് പേർക്ക് മർദനവുമേറ്റിട്ടുണ്ട്. ഷൈജുവിന് തലയ്ക്കാണ് പരുക്കേറ്റത്. ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഇന്ന് ഉച്ചയോടെ സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ, ഡി.വൈ.എഫ്.ഐ പൊയിലൂർ മേഖല പ്രസിഡന്‍റ് ടി.പി സജീഷ്, ആന പാറക്കൽ പ്രദീഷ് എന്നിവർക്ക് മർദനമേറ്റിരുന്നു. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വൈകീട്ട് നാലോടെ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
<br>
TAGS : KANNUR | CLASH
SUMMARY : A BJP worker was attacked in Panur
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…