ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിന്റെ കുളിമുറിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ജെ.പി. നഗറിലെ ഫ്ലാറ്റിലാണ് സംഭവം. താമസക്കാര്‍ അറിയിച്ചതിനെത്തുടർന്ന് പാമ്പു പിടിത്തക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ആറടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു.
പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനോടകം മൂന്നു ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പാമ്പിനെ കൊല്ലാതെ പിടികൂടിയ പാമ്പ് പിടുത്തക്കാരനെ വീഡിയോയ്ക്ക് താഴെ ചിലർ അഭിനന്ദിച്ചു. ബെംഗളൂരുവിലെ കൊടും ചൂടാണ് പാമ്പിനെ കാട്ടിൽ നിന്നും തണൽ തേടി പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എത്തിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സമ്മർ ഹോളിഡേ ചിലവഴിക്കാനായി പാമ്പ് കാട് വിട്ടിറങ്ങിയതാണെന്ന കമന്റും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
വേനൽക്കാലമായതിനാൽ തണുപ്പുതേടി പാമ്പുകൾ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എത്താനുള്ള സാധ്യതയുണ്ട്. പാമ്പിനെ കണ്ടാൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെൽപ്പ്‌ലൈനിൽ (1533) വിളിക്കാം.
<br>
TAGS : SNAKE | BENGALURU
SUMMARY : A cobra was caught in the bathroom of the flat.
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…