Categories: KERALATOP NEWS

‘ആറാട്ടണ്ണ’നെതിരെ പരാതി നൽകിയ നടിമാരെ ആക്ഷേപിച്ചു: വ്‌ളോഗര്‍ ‘ചെകുത്താനെ’തിരെ പരാതി

ആലപ്പുഴ: സാമൂഹികമാധ്യമങ്ങളില്‍ ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്‌സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് ‘ചെകുത്താനെ’തിരേ പോലീസില്‍ പരാതി നല്‍കിയത്. വ്‌ളോഗറായ ‘ആറാട്ടണ്ണന്‍’ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിലായ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്‌ളോഗര്‍ ചെകുത്താനെതിരേ നടി ഉഷ ഹസീന പോലീസില്‍ പരാതി നല്‍കിയത്. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നുപോകുമെന്നുമാണ് ചെകുത്താന്‍ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതിയും വീഡിയോയിലെ പരാമര്‍ശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

നേരത്തേ സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയതിന് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ നടിമാരുടെ പരാതിയിലാണ് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇതിനിടെയാണ് സന്തോഷ് വര്‍ക്കിക്കെതിരേ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച് വ്‌ളോഗര്‍ ‘ചെകുത്താന്‍’ എന്ന അജുഅലക്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
<BR>
TAGS : CHEKUTHAN | SANTHOSH VARKI
SUMMARY : Actresses who filed a complaint against ‘Arattanna’ were criticized: files complaint against Vlogger ‘Chekuthan’

Savre Digital

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

6 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

6 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

7 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

7 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

7 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

8 hours ago