കോട്ടക്കല്‍ (മലപ്പുറം): എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 28 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികനായ ഒതുക്കുങ്ങല്‍ പുത്തൂര്‍ പള്ളിപ്പുറം വടക്കേതില്‍ മുഹമ്മദലി (ബാവ-47), കാറില്‍ സഞ്ചരിച്ച കുടുംബത്തിലെ ഒന്നരവയസുകാരി എന്നിവരാണ് മരണപ്പെട്ടത്.
പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് തിരൂർ എടരിക്കോട് പാതയിലേക്ക് തുറന്നുകൊടുത്ത മമ്മാലിപ്പടിയിലെ സർവിസ് റോഡിലാണ് അപകടം. ആറുവരിപ്പാതയിൽനിന്ന് ഇറങ്ങി വന്ന ട്രെയിലർ മുൻപിലുണ്ടായിരുന്ന 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി രാത്രി 8.30 ഓടെയാണ്
പരുക്കേറ്റവരെ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയിലും ഒരാളെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ചങ്കുവെട്ടി അല്‍മാസ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. മരത്തിന്റെ ഉരുപ്പടികള്‍ നിര്‍മിച്ചുനല്‍കുന്ന ബിസിനസ്സുകാരനാണ് മരിച്ച മുഹമ്മദലി. ഭാര്യ: സുമയ്യ. മക്കള്‍: മുഹമ്മദ് അജ്ഫാന്‍, ഫാത്തിമ സയീദ, മെഹ്‌റിന്‍, മുഹമ്മദ് ഷസിന്‍, ഷന്‍സ ഫാത്തിമ.
<br>
TAGS : ACCIDENT | MALAPPURAM
SUMMARY : A container lorry that lost control at Mamalipadi in Edarikode rammed into several vehicles. 2 deaths
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…
ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…