ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ടി.കെ. ഹൗസിൽ ഷാനവാസ് – സുഹൈല ദമ്പതികളുടെ മകൻ മുഹമ്മദ് തമീം ആണ് മരിച്ചത്. വിജയവാഡയിൽ നിന്നും കിയ സെൽറ്റോസ് കാറിൽ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാനവാസും കുടുംബവും. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ മാണ്ഡ്യയിൽ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ തമീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാറിലെ മറ്റു യാത്രക്കാര്‍ക്കും പരുക്കേറ്റു. തമീമിൻ്റെ മാതാവ് സുഹൈലയെ ആദ്യം മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസിലേക്ക് മാറ്റി.
തമീമിൻ്റെ മൃതദേഹം മൈസൂരു കെ. ആര്‍ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. എ.ഐ.കെ.എം.സി മൈസൂരു ഭാരവാഹികളായ അൻവർ സി.എം മുഹമ്മദ് നിസാർ, ഷഹീർ ലോയൽ വേൾഡ്, ആശിർവാദ് സിദ്ധിഖ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തില്‍ മാണ്ഡ്യ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
<br>
TAGS : ACCIDENT | BENGALURU-MYSURU EXPRESS HIGHWAY
SUMMARY : A five-year-old boy died after a Malayali family’s car met with an accident on the Bengaluru-Mysuru national highway
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…