പാലക്കാട്: തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലൻ പിടിയില്‍. പട്ടാമ്പിയില്‍ നിന്നാണ് അലനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നല്‍കിയിട്ടുണ്ട്. അജീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
TAGS: PALAKKAD| POLICE|
SUMMARY: The case of hitting the SI with a vehicle; Accused in custody
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്.…
മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…
കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…
കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 1,10,480 രൂപയിലാണ്…