ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാലുനില കെട്ടിടം നിന്ന നിൽപ്പിൽ ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും രക്ഷപ്പെട്ടത് തലനാഴിരക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാല് നില കെട്ടിടം ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും തലനാഴിരക്ക് രക്ഷപ്പെട്ടു. ന്യൂ തിപ്പസാന്ദ്ര ഫസ്റ്റ് ക്രോസിൽ ആഞ്ജനേയ ക്ഷേത്രത്തിന് സമീപത്തുള്ള മലയാളി കരകൗശല ഉത്പന്ന വിൽപ്പനശാലയായ വിളക്ക് ഹാൻഡി ക്രാഫ്റ്റ് സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടമാണ് ഇന്ന് വൈകിട്ട് 4 മണിയോടെ നിലം പതിച്ചത്.

തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ താഴത്തെ രണ്ട് നിലകളിൽ വിളക്ക് ഷോറൂമുകളും മുകളിലെ രണ്ട് നിലകളിൽ നാല് വാടക വീടുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിൻ്റെ വലത് വശത്ത് പുതിയ കെട്ടിടത്തിനായി ആഴത്തിൽ കുഴി എടുത്തിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വൻ ഒച്ചയോടെയാണ് കെട്ടിടം ചെരിഞ്ഞത്. ശബ്ദം കേട്ട് കടയിലെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടസമയത്ത് മുകളിലെ വാടക വീടുകളിലുണ്ടായിരുന്ന താമസക്കാരും താഴേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. പകലായതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി കുറഞ്ഞു. ആര്‍ക്കും പരുക്കുകള്‍ ഇല്ല.

നാട്ടുകാരും അഗ്നി രക്ഷാസേനയും പോലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. വിളക്കിൻ്റെ രണ്ടുനിലകളും താഴ്ന്നുപോയിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടെ മാനേജർ അജയഘോഷ് ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പറഞ്ഞു.
<BR>
TAGS : BUILDING COLLAPSE
SUMMARY : A four-story building, including a Malayali shop, collapsed in Bengaluru

Savre Digital

Recent Posts

ഇന്ത്യക്കും ചൈനക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…

30 minutes ago

പലിശക്കാരന്റെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…

36 minutes ago

ബെറ്റിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടും; ഓൺലൈൻ ഗെയിമിങ് ബിൽ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…

2 hours ago

അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു; 71 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…

2 hours ago

കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ്

ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…

3 hours ago

കനത്ത മഴ; കര്‍ണാടകയില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…

3 hours ago