Saturday, April 18, 2026
29.6 C
Bengaluru

ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാലുനില കെട്ടിടം നിന്ന നിൽപ്പിൽ ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും രക്ഷപ്പെട്ടത് തലനാഴിരക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാല് നില കെട്ടിടം ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും തലനാഴിരക്ക് രക്ഷപ്പെട്ടു. ന്യൂ തിപ്പസാന്ദ്ര ഫസ്റ്റ് ക്രോസിൽ ആഞ്ജനേയ ക്ഷേത്രത്തിന് സമീപത്തുള്ള മലയാളി കരകൗശല ഉത്പന്ന വിൽപ്പനശാലയായ വിളക്ക് ഹാൻഡി ക്രാഫ്റ്റ് സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടമാണ് ഇന്ന് വൈകിട്ട് 4 മണിയോടെ നിലം പതിച്ചത്.

തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ താഴത്തെ രണ്ട് നിലകളിൽ വിളക്ക് ഷോറൂമുകളും മുകളിലെ രണ്ട് നിലകളിൽ നാല് വാടക വീടുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിൻ്റെ വലത് വശത്ത് പുതിയ കെട്ടിടത്തിനായി ആഴത്തിൽ കുഴി എടുത്തിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വൻ ഒച്ചയോടെയാണ് കെട്ടിടം ചെരിഞ്ഞത്. ശബ്ദം കേട്ട് കടയിലെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടസമയത്ത് മുകളിലെ വാടക വീടുകളിലുണ്ടായിരുന്ന താമസക്കാരും താഴേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. പകലായതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി കുറഞ്ഞു. ആര്‍ക്കും പരുക്കുകള്‍ ഇല്ല.

നാട്ടുകാരും അഗ്നി രക്ഷാസേനയും പോലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. വിളക്കിൻ്റെ രണ്ടുനിലകളും താഴ്ന്നുപോയിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടെ മാനേജർ അജയഘോഷ് ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പറഞ്ഞു.
<BR>
TAGS : BUILDING COLLAPSE
SUMMARY : A four-story building, including a Malayali shop, collapsed in Bengaluru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബസുകളിൽ ഇനി കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം’; ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും വിതരണം തുടങ്ങുന്നു 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം...

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ...

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി....

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി...

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ...

Topics

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

‘സോംബി ഡ്രഗ്’: ബെംഗളൂരുവിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി പോലീസ്, ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ‘സോംബി ഡ്രഗ്’ വ്യാപകമാകുന്നുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന...

Related News

Popular Categories

You cannot copy content of this page