കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന് അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. അനൂസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോയത്.
അനൂസ് റോഷന്റെ സഹോദരന് അജ്മല്‍ റോഷന് വിദേശത്താണ്. അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്.
സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും ഉമ്മ ജമീല പറയുന്നു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകാനുള്ള കാരണമെന്ന് ജമീല പറയുന്നു. പണം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
TAGS : LATEST NEWS
SUMMARY : A group of armed men kidnapped a young man from his home
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…