ബെംഗളൂരു: കാൻസര്‍ ബാധിതരായ കുട്ടികളുടെ പരിചരണത്തിനുള്ള ധനസമാഹരണത്തിനായി ലയണ്‍സ് ക്ലബ് ഓഫ് ബാംഗ്ലൂര്‍ ബഞ്ചാര സംഗീത സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കുന്നു. കൊത്തന്നൂര്‍ വിംഗ്സ് അരീനയില്‍ ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് 2 നാണ് പരിപാടി. പിന്നണി ഗായികമാരായ ദിയാ ഹെഗ്ഡെ (സോണി ടിവി സൂപ്പര്‍ സ്റ്റാര്‍,സീ ടിവി സാരെഗാമപ ഫെയിം), കുശിക് (സീ കന്നഡ സാരെഗാമപ ലിറ്റില്‍ ചാംപ്സ് ഫൈനലിസ്റ്റ്) കൃഷ്ണ ദിയ അജിത് (ഫ്ളവേഴ്സ് ടിവി ടോപ് സിംഗര്‍ ഫെയിം) എന്നിവര്‍ പങ്കെടുക്കും. ബാന്‍ഡ് മ്യൂസിക് 5 ആണ് പരിപാടി അവതരിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും അരങ്ങേറും.
ടിക്കറ്റുകള്‍ക്ക്: www.embrace2024.in
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8496013588
പങ്കെടുക്കുന്നവര്‍ക്ക് കോംപ്ലിമെന്ററി വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഡിന്നര്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : MUSIC EVENT | LIONS CLUB
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…