LATEST NEWS

ബം​ഗ്ല​ദേ​ശി​ൽ ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ന്നു; ക്രിമിനൽ സംഘത്തിന്റെ നേ​താ​വെ​ന്ന് നാ​ട്ടു​കാ​ർ

ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മതനിന്ദയാരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദിച്ച് കൊന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ആൾക്കൂട്ട കൊലപാതകം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അമൃത് മൊണ്ഡലിനെ കൊലപ്പെടുത്തിയത്.

രാ​ജ്ബാ​രി ഗ്രാ​മ​ത്തി​ൽ ത​ന്നെ​യാ​ണ് അ​മൃ​തി​ന്‍റെ വീ​ട്. അ​തേ​സ​മ​യം, സാ​മ്രാ​ട്ട് മേ​ഖ​ല​യി​ലെ ക്രി​മി​ന​ൽ ഗാം​ഗി​ന്‍റെ നേ​താ​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

അ​മൃ​തും ഗ്യാം​ഗി​ലെ അം​ഗ​ങ്ങ​ളും ഗ്രാ​മ​ത്തി​ലെ ഷാ​ഹി​ദു​ൽ ഇ​സ്ലാം എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​യി പ​റ​യു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ഇ​വ​രെ പി​ടി​കൂ​ടി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​മൃ​തി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ച്ചു.

സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. അ​മൃ​തി​ന്‍റെ സ​ഹാ​യി​യാ​യ മു​ഹ​മ്മ​ദ് സ​ലിം എ​ന്ന​യാ​ളെ ര​ണ്ട് തോ​ക്കു​ക​ളു​മാ​യി പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട അ​മൃ​ത് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
SUMMARY: A Hindu youth was lynched by a mob in Bangladesh; locals say he was the leader of a criminal gang

NEWS DESK

Recent Posts

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…

19 minutes ago

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…

35 minutes ago

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം…

43 minutes ago

ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അപകടം; കാസറഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…

47 minutes ago

കേരളത്തിലെ ആദ്യ ബിജെപി മേയറായി വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…

2 hours ago

കാസറഗോഡ് യുവാവിന് നാടൻ തോക്കിൽ നിന്ന് വെടിയേറ്റു

കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…

2 hours ago