ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഒഡീഷയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ആളാണ് ഗണേഷ് ഉയികെ. ഒരു കോടി രൂപയിലേറെയാണ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്
ഒഡിഷയിലെ കര്‍ധമാല്‍, ഗഞ്ചം ജില്ലകളുടെ അതിര്‍ത്തിയിലുള്ള റാംപ വനമേഖലയില്‍ ആയിരുന്നു മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.മേഖലയില്‍ ഇന്നലെ രാവിലെ 9 മണിയോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഗണേഷ് ഉയികെയും രണ്ട് വനിതകളും ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സ്ഥലത്തുനിന്നും അത്യാധുനിക ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്നുള്ള, കഴിഞ്ഞ 40 വർഷമായി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഉയികെയ്ക്ക് മാവോയിസ്റ്റ് പ്രസ്ഥാനം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്. അടുത്തിടെ ഒട്ടേറെ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടിരുന്നു. ആയിരക്കണക്കിനു പ്രവർത്തകർ ആയുധങ്ങളുമായി കീഴടങ്ങുകയും ചെയ്തു.
ബിഎസ്എഫിന്റെയും സിആര്‍പിഎഫിന്റേയും ദൗത്യത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. 2026 മാര്‍ച്ച് 31 ഓടെ നക്‌സല്‍ മുക്തമാക്കും എന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച 22 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതിന് പിന്നാലെയാണ് സുരക്ഷസേനയുടെ വന്‍ മാവോയിസ്റ്റ് വേട്ട ഇന്ന് ഉണ്ടായത്.
SUMMARY: Massive Maoist hunt in Odisha; Maoist leader with a bounty of Rs 1.1 crore on his head killed
തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…
ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…
ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…