ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ വീട്ടിലാണ് മൂന്ന് വയസ്സോളം പ്രായമുള്ള പുലി കയറിയത്. സുരേഷിന്റെ ഭാര്യ സുജാതയും അമ്മ ശൈലജയും മാത്രം വീട്ടിലുള്ളപ്പോഴാണ് പുലിയെ കണ്ടത്. ശൈലജയുടെ മുറിയിലെ കട്ടിലിന് അടിയിൽ പുലി ഒളിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണു സംഭവം. വീട്ടുടമ സുരേഷ്, ഭാര്യ സുജാത, അമ്മ ഷൈലജ എന്നിവരാണു സംഭവസമയത്തുണ്ടായിരുന്നത്. വാതിൽ പൂട്ടിയിട്ട സുരേഷ് വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പിലെ 20 ജീവനക്കാർ ചേർന്നു 3 മണിക്കൂർ പരിശ്രമിച്ചാണു പുലിയെ കുരുക്കിയത്. 3 വയസ്സ് പ്രായം വരുന്ന പുലി സമീപത്തെ ചാമുണ്ഡിഹിൽസിൽ നിന്ന് എത്തിയെന്നാണു കരുതുന്നത്. വനംവകുപ്പ് അധികൃതർ പിടികൂടിയ പുലിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
SUMMARY: A leopard that entered a house in Mysuru was captured after an hour-long effort.
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…
മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…
ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണ് പെയ്ന്റിങ് തൊഴിലാളി മരിച്ചു. ഫോർട്ട്കൊച്ചി ചെറളായികടവിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകന്‍ കെ.എസ്.…
ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പുറപ്പെടുവിച്ച്…
പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു…