മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കരുവാരകുണ്ടില്‍ പുലിയെ പിടിക്കാനായി ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോള്‍ പുലി കുടുങ്ങിയിരിക്കുന്നത്. കൂട്ടില്‍ പുലി കുടുങ്ങിയതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായിരിക്കുകയാണ്.
കരുവാരക്കുണ്ട് കേരള സ്റ്റേറ്റ് സി വണ്‍ ഡിവിഷനിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്. ഈ മാസം 15ന് കാളികാവ് അടക്കാക്കുണ്ട് റാവുത്തന്‍കാട്ടില്‍ ടാപ്പിങ് ജോലിക്കിടെ കളപ്പറമ്ബില്‍ ഗഫൂര്‍ അലിയെ കടുവ കടിച്ച് കൊന്നിരുന്നു. ഇതേ തുടര്‍ന്ന് കരുവാരക്കുണ്ട്, കാളികാവ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കടുവക്കായി കൂടുകള്‍ സ്ഥാപിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഭാഗത്തുനിന്ന് നായയെ പുലി പിടിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.
TAGS : LATEST NEWS
SUMMARY : A leopard was caught in a trap set for a man-eating tiger in Kalikavu
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…