വിജയവാഡ: വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു. 52കാരനായ എബനേസർ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിനടുത്തുള്ള ക്യാബിനിൽ വെച്ചാണ് കൊലപാതകം നടന്നത്.
ഡ്യൂട്ടിക്കിടെ അജ്ഞാതനായ ആക്രമി അദ്ദേഹത്തിന്‍റെ തലയിൽ ഇരുമ്പ് വടികൊണ്ട് ഇടിക്കുകയും മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌റ്റേഷനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഷർട്ട് ധരിക്കാത്ത ഒരാൾ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നത് കാണുന്നുണ്ട്. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയാതായി റെയിൽവേ പോലീസ് അറിയിച്ചു.
ലോക്കോ പൈലറ്റിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിതായും. കൊലയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ പരിശ്രമിക്കുകയാണെന്നും വിജയവാഡ റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ എം. രവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണത്തിൽ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് റെയിൽവേ പോലീസ് അഭ്യർഥിച്ചു.
അതേസമയം സംഭവത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ ലോക്കോ പൈലറ്റ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. റെയിൽവേ അധികൃതരും ലോക്കൽ പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആറ് കൊലപാതകങ്ങളാണ് നടന്നതെന്നും ജീവനക്കാർ പറഞ്ഞു.
<br>
TAGS : MURDER | VIJAYAWADA | RAILWAY
SUMMARY : A loco pilot was hacked to death at a railway station
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…