KERALA

വാഹനാപകടം; പ്രധാനമന്ത്രിയുടെ എസ്‌പിജി അംഗമായ മലയാളി മരിച്ചു

കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ്. 23 വർഷമായി എസ്പിജിയിൽ സേവനമനുഷ്ഠിക്കുകയാണ്.

ഭാര്യ: ജെസ്മി (നേഴ്സ് ഉദയഗിരി കണ്ണൂർ ജില്ല). മക്കൾ : ഫിയോണ, ഫെബിൻ. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.
SUMMARY: A Malayali, a member of the Prime Minister’s SPG, died in a car accident.

 

NEWS DESK

Recent Posts

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച്‌ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…

3 minutes ago

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

24 minutes ago

ഓപ്പറേഷന്‍ നുംഖൂര്‍; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തില്‍

കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച്‌ അന്വേഷിക്കുന്ന…

1 hour ago

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

3 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

4 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

4 hours ago