കൊല്ക്കത്ത: കൊല്ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു. നോർത്ത് കൊൽക്കത്തയിലെ ശാരദ പാർക്കിലുള്ള സർബോജനനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. പരുക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
#WATCH | North Kolkata, West Bengal | A stampede-like situation was reported at the Chorbagan Sarbojanin Puja pandal. The injured were shifted to the hospital. More details awaited. https://t.co/EZm78mo5mN
— ANI (@ANI) October 17, 2026
പൂജാ പന്തലിന്റെ എക്സിറ്റ് ഗേറ്റില് മഴയെത്തുടര്ന്ന് വന് തിരക്ക് രൂപപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും ബോധരഹിതരായതായി ഒരു ദൃക്സാക്ഷി എഎന്ഐ വാര്ത്താ ഏജന്സിയോട് പറഞ്ഞു. പലരെയും മോട്ടോര് സൈക്കിളുകളിലാണ് ആശുപത്രിയില് എത്തിച്ചത്.
സാഹചര്യങ്ങള് വിലയിരുത്താന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും ആശുപത്രിയിലെത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. കൊൽക്കത്തയിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശുപത്രിയിലെത്തി. സംഭവവുമായി ബന്ധപ്പെട്ട് ശാരദാ പാർക്കിലെ പൂജ ആഘോഷങ്ങളുടെ സംഘാടകരുൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
SUMMARY: Major tragedy amid the crush and overcrowding at a Durga Puja pandal in Kolkata; 19 people died, and many others were injured.
















