ജമ്മു കശ്മീരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. കൊട്ടാരക്കര കുന്നത്തൂർ രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ്(48) മരിച്ചത്. മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. 28 വര്‍ഷമായി അദ്ദേഹം സൈനികനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അവസാനമായി അവധിക്ക് നാട്ടിലെത്തിയത്.
മൃതദേഹം തിങ്കളാഴ്ച രാവിലെ 8ന് ജന്മനാട്ടിൽ എത്തിക്കും. പൊതുദർശനത്തിനു ശേഷം പൂർണ സൈനിക ബഹുമതികളോടെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: നിഷ. മക്കൾ: രമ്യ വിജയൻ, ഭവ്യ വിജയൻ.
<BR>
TAGS : JAMMU KASHMIR | MALAYALI SOLDIER
SUMMARY : A Malayali soldier died in an accident while working in Jammu and Kashmir
അമൃത്സര്‍: പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ 7.30…
പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ്. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില…
പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേല്‍ശാന്തിയായ് ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയില്‍ നിന്നുള്ള ഇഡി പ്രസാദ് നമ്പൂതിരിയെ…
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാക്റ്റിക പ്രവിശ്യയിൽ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അടുത്ത മാസം പാക്കിസ്ഥാനും ശ്രീലങ്കയും…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സെക്കൻഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ…