Categories: KARNATAKATOP NEWS

വിദ്വേഷപ്രസ്താവന: യൂട്യൂബർ അജീത് ഭാരതിയുടെ പേരിൽ കേസ്

ബെംഗളൂരു : മതവിദ്വേഷം വളർത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അജീത് ഭാരതിയുടെ പേരിൽ ബെംഗളൂരു ഹൈ ഗ്രൗണ്ട് പോലീസ് കേസെടുത്തു. കെ.പി.സി.സി. ലീഗൽ സെൽ സെക്രട്ടറി അഡ്വ. ബി.കെ. ബൊപ്പണ്ണ നൽകിയ പരാതിയിലാണ് കേസ്.

അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് സ്ഥാപിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പദ്ധതിയിടുന്നതായി അജീത് എക്സിൽ പോസ്റ്റുചെയ്ത വീഡിയോയിൽ പറഞ്ഞെന്ന പരാതിയിലാണ് കേസ്. ജൂൺ 13-ന് എക്സിൽ പോസ്റ്റുചെയ്ത വീഡിയോയിലാണ് അജീത് വിവാദപരാമർശം നടത്തിയതെന്ന് ബൊപ്പണ്ണ പരാതിയിൽ പറഞ്ഞു. രാഹുൽ ഗാന്ധി തൻ്റെ ഒരു പ്രസംഗത്തിലും ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ല. ഇത്തരം പരാമർശങ്ങള്‍ പൊതു സമാധാനത്തിനും ഐക്യത്തിനും ഹാനികരമാകുമെന്ന് ബൊപ്പണ്ണ പരാതിയിൽ ആരോപിച്ചു,
<br>
TAGS : HATE SPEECH | AJEET BHARATI | KARNATAKA
SUMMARY : Hate speech: Case against Ajeet Bharti

 

Savre Digital

Recent Posts

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

20 minutes ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

35 minutes ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

1 hour ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

2 hours ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

2 hours ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

2 hours ago