എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം

ബെംഗളൂരു: എം ടെക് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ അഞ്ജലി ചിത്തരജ്ഞനാണ് വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഈ വർഷത്തെ എം.ടെക് ഇലക്ട്രോണിക്സ് പരീക്ഷയില്‍ (വിഎൽഎസ്ഐ ഡിസൈൻ & എംബെഡഡ് സിസ്റ്റംസ്) ഒന്നാം റാങ്ക് നേടിയത്.

ബെംഗളൂരു വിദ്യാരണ്യപുരയിലാണ് അഞ്ജലി താമസിക്കുന്നത്. ഭര്‍ത്താവ്  നിഥിന്‍ അരവിന്ദ് എല്‍. ആന്‍റ് ടിയില്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറാണ്. മകന്‍ ഗുരുദത്ത് (നാലാം ക്ലാസ് വിദ്യാര്‍ഥി).
<br>
TAGS : ACHIEVEMENTS
SUMMARY : A Malayali student has achieved high marks in the M Tech exam

Savre Digital

Recent Posts

താന്‍ അമ്മയില്‍ അംഗമല്ല; തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് ഭാവന

കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…

22 minutes ago

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

1 hour ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

1 hour ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…

3 hours ago

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; പൂര്‍ണമായും കത്തി നശിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…

4 hours ago

ബന്നാർഘട്ടയിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…

4 hours ago