ബെംഗളൂരു:ക്രിമിനൽ കേസ് പ്രതിയായി ഒമ്പത് വർഷമായി ഒളിവിലായിരുന്ന മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് നാങ്കി കടപ്പുറം സ്വദേശി അബ്ദുൽ അസീർ എന്ന സാദുവിനെയാണ് (32) മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തതായി മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു.
അധോലോക കുറ്റവാളി കാളി യോഗീഷിന്റെ കൂട്ടാളിയാണ് ഇയാള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരു സി.സി.ബി പോലീസ് നടത്തിയ റെയ്ഡിൽ നഗരത്തിലെ നന്തൂർ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 53 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. പുത്തൂരിലെ രാജധാനി ജ്വല്ലേഴ്‌സിൽ നടന്ന വെടിവെപ്പ് സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
<br>
TAGS : CRIME NEWS | MANGALURU
SUMMARY : A Malayali youth who was absconding in a criminal case for nine years was arrested with MDMA
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു…
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം.…
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…