ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം. ഓഗസ്റ്റ് 29ന് ബിടിഎം ലേഔട്ടിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. സുദ്ദുഗുണ്ടേപാളയ പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കി. പരാതിയിൽ അക്രമിയെ കണ്ടെത്താൻ പോലീസ് തിരച്ചിലാരംഭിച്ചു. മുഖംമൂടിധരിച്ചെത്തിയയാളാണ് അക്രമംനടത്തിയതെന്ന് യുവതി പറഞ്ഞു.
പിജിയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ ഒരാൾ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും കുറച്ച് മിനിറ്റുകൾക്ക് ശേഷം ഓടിപ്പോകുന്നതും വ്യക്തമാണ്. മറ്റെല്ലാ മുറികളും പുറത്തുനിന്ന് പൂട്ടിയാണ് ഇയാള്‍ യുവതി ഉറങ്ങുന്ന മുറിയില്‍ കടന്നത്. ഉറങ്ങിക്കിടക്കുമ്പോൾ ഇയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായും എതിർത്തപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടർന്ന് അലമാരയിൽ നിന്ന് 2,500 രൂപ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
SUMMARY: A man entered a paying guest’s room in Bengaluru and sexually assaulted her; when she resisted, he robbed her.
കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേർന്ന…
ബെംഗളൂരു: കണ്ണൂർ ചെറുപുഴ കോഴിച്ചാൽ വയലിൽ കുടുംബാംഗം അന്നമ്മ തോമസ് (59) ബെംഗളൂരുവിൽ അന്തരിച്ചു. ജാലഹള്ളിക്ക് സമീപം ഷെട്ടിഹള്ളിയിലായിരുന്നു താമസം.…
മുംബൈ: ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പോറ്റമ്മയുമായ സിമോണ്‍ ടാറ്റ (95 വയസ്) അന്തരിച്ചു.…
തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ…
കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതില്‍ ഹർജി സമർപ്പിച്ചു.…
ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…