ഹരിപ്പാട്: ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം.
ഇന്നലെ ഉച്ചയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആന ഇടയുകയായിരുന്നു. അഴിച്ചു കെട്ടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആന രണ്ടാം പാപ്പാൻ മണികണ്ഠനെ ആക്രമിച്ചത്. പിന്നാലെ അടുത്ത ക്ഷേത്രത്തിൽ നിന്ന് എത്തിയ മുരളിയേയും ആന ആക്രമിച്ചു. ഗുരുതരമായ പരുക്കേറ്റ ഇയാൾ ഇന്നലെ രാത്രി വൈകിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്
മദപ്പാടിനെ തുടർന്ന് മാർച്ച് മുതൽ സ്‌കന്ദനെ ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനെ തുടർന്ന് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് അഴിച്ചത്. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവോണനാളിലെ ആറാട്ടിനായി അഴിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന പ്രകോപിതനായി പാപ്പാന്മാരെ ആക്രമിച്ചത്.
SUMMARY:A man who was being treated for an elephant attack died; a second man was seriously injured.
കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…
കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…
ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…