ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്

ഹരിപ്പാട്: ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം.

ഇന്നലെ ഉച്ചയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആന ഇടയുകയായിരുന്നു. അഴിച്ചു കെട്ടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആന രണ്ടാം പാപ്പാൻ മണികണ്ഠനെ ആക്രമിച്ചത്. പിന്നാലെ അടുത്ത ക്ഷേത്രത്തിൽ നിന്ന് എത്തിയ മുരളിയേയും ആന ആക്രമിച്ചു. ഗുരുതരമായ പരുക്കേറ്റ ഇയാൾ ഇന്നലെ രാത്രി വൈകിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്

മദപ്പാടിനെ തുടർന്ന് മാർച്ച് മുതൽ സ്‌കന്ദനെ ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനെ തുടർന്ന് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് അഴിച്ചത്. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവോണനാളിലെ ആറാട്ടിനായി അഴിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന പ്രകോപിതനായി പാപ്പാന്മാരെ ആക്രമിച്ചത്.
SUMMARY:A man who was being treated for an elephant attack died; a second man was seriously injured.

Hot this week

നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: ജൂൺ 12നു നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന...

ഇറാൻ പരമോന്നത നേതാവായിരുന്ന ഖ​മ​നേ​യി​യു​ടെ സം​സ്കാ​രം ജൂ​ലൈ ഒ​മ്പ​തി​ന്; രാ​ജ്യ​മാ​കെ വി​ലാ​പ​യാ​ത്ര

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖ​മ​നേ​യി​യുടെ ഖബറടക്ക ചടങ്ങുകൾ...

വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി

ഒരു പെൺകുട്ടി. കൈയിൽ കുറച്ച് വെള്ളാരം കല്ലുകൾ. അവൾ തേടുന്നത് കല്ലുകളെയാണോ, അതോ നഷ്ടപ്പെട്ടുപോയ...

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

Related Articles

Popular Categories