LATEST NEWS

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍ വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്.

 

മുൻഭാഗത്ത് നിന്നും ചെറിയ രീതിയില്‍ തീ കത്തിയതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും പെട്ടെന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയതിനാല്‍ ആ‌ർക്കും പരുക്കോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

SUMMARY: A moving bus caught fire and burned to death

NEWS BUREAU

Recent Posts

കോഴിക്കോട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…

8 minutes ago

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

25 minutes ago

‘വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി’; ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.5 ലക്ഷം രൂപ പിഴ നല്‍കണം

ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…

41 minutes ago

ധർമസ്ഥലയില്‍ യൂട്യൂബർമാരെ ആക്രമിച്ച കേസ്; പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ  യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…

52 minutes ago

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

2 hours ago

മിഥുന്റെ കുടുംബത്തിന് വീട്: മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…

2 hours ago