ഹൈദരാബാദ്: കൂൾ ഡ്രിങ്ക്സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാന ആദിലാബാദിലെ ഉത്കൂര്‍ വില്ലേജ് സ്വദേശികളായ സുരേന്ദ്രന്റെ മകന്‍ രുദ്ര അയാനാണ് മരിച്ചത്. കുടുംബം പങ്കെടുത്ത ഒരു ആഘോഷ ചടങ്ങിനിടെയാണ് കുഞ്ഞ് കുപ്പിയുടെ മൂടി വിഴുങ്ങിയത്. മാതാപിതാക്കൾ ഉൾപ്പെടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത് കുഞ്ഞിന്റെ ദാരുണാന്ത്യത്തിൽ കലാശിക്കുകയായിരുന്നു.
കൊമ്മഗുഡ ഗ്രാമത്തില്‍ നടന്ന ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി സുരേന്ദറും ഭാര്യയും മകൻ രുദ്ര അയാനൊപ്പമാണ് എത്തിയത്. അൽപ സമയം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോയ വേളയിലാണ് കുഞ്ഞു അയാൻ കുപ്പിയുടെ മൂടി വിഴുങ്ങിയത്. തുടർന്ന് മാതാപിതാക്കൾ വിവരം അറിഞ്ഞതോടെ കുഞ്ഞിനെയുമെടുത്ത് ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തി. അപ്പോഴേക്കും അയാന്റെ ആരോഗ്യനില വഷളായിരുന്നു. ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ പരാമവധി ശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല.
<br>
TAGS : DEATH
SUMMARY : A nine-month-old baby died after swallowing a bottle cap
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…