ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥി മരിച്ചു. തൊടുപുഴ ആലക്കോട് താന്നിക്കൽ ജിജോയുടെ മകൻ ഡിയോൺ (19) മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയായിരുന്നു.
അപകടത്തിൽ ഗുരുതര പരുക്കേറ്റ ഡിയോണിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നും ഏതാനും ദിവസം മുമ്പാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ആലക്കോട് സെന്റ് തോമസ് മൂർ ചർച്ചിൽ നടക്കും.
















