തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള എന്നയാളാണ് കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം. ആശുപത്രിയുടെ അനാസ്ഥയെന്നാണ് കുടുംബം ആരോപിക്കുന്നത്. പരിക്ക് പറ്റിയ ശേഷം ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.

ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ പറഞ്ഞു. ചികിത്സക്കായി എത്തിയ സുകുമാരപിള്ളയ്ക്ക് ഇരുവശവും സേഫ്റ്റി റൈലിംഗ് ഇല്ലാത്ത ബെഡ് നല്‍കിയെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിരുവോണ ദിവസമാണ് പക്ഷാഘാതം ഉണ്ടായത്. തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തും.

SUMMARY: A patient who sustained injuries after falling from a bed at Thiruvananthapuram Medical College has died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ് ; രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ പറഞ്ഞാല്‍ കലാപാഹ്വാനം’: സര്‍ക്കാരിനെതിരെ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച്‌ ബിജെപി...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധന. 22...

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

Related Articles

Popular Categories