അര്‍ജന്റീന ടീമിന്റെ പേരില്‍ തട്ടിപ്പ്; എസ്‌ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുമെന്ന പേരില്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച്‌ സർക്കാർ സമഗ്ര അന്വേഷണം നടത്താനൊരുങ്ങുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ശുപാർശ ചെയ്തു. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കാനാണ് തീരുമാനം. കായികവകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.

മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവയെക്കുറിച്ച്‌ കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാറിലേക്ക് എങ്ങനെയെത്തിയെന്നും മുന്‍ സര്‍ക്കാരിന്റെ പങ്കെന്തെന്നും സ്‌പോണ്‍സറെ എങ്ങനെ കണ്ടെത്തിയെന്നും വിദേശത്തേക്ക് എത്ര രൂപ അയച്ചു എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് വിവരം.

സാമ്പത്തിക ഇടപാടുകള്‍, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉള്‍പ്പെടെയുള്ള സർക്കാർ അനുമതികള്‍, മെസിയെ കൊണ്ടുവരാൻ എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകള്‍ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരം. അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടും അന്വേഷണം മുന്നോട്ടുപോകാത്തത് രൂക്ഷ വിമർശനത്തിനു കാരണമായിരുന്നു. വിഷയം കൂടുതലായി പഠിച്ചിട്ട് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചത്.

SUMMARY: Fraud involving the Argentina team; Chief Minister recommends forming an SIT

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ് ; രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ പറഞ്ഞാല്‍ കലാപാഹ്വാനം’: സര്‍ക്കാരിനെതിരെ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച്‌ ബിജെപി...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധന. 22...

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

Related Articles

Popular Categories