Categories: KERALATOP NEWS

വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം ദൃശ്യമായി

തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേര്‍ന്ന് ഇന്നലെയാണ് ഈ അപൂര്‍വ ജലസ്തംഭം, അഥവാ വാട്ടര്‍സ്പൗട്ട് രൂപപ്പെട്ടത്. കടലില്‍ രൂപപ്പെട്ട കുഴല്‍രൂപത്തിലുള്ള പ്രതിഭാസം കണ്ട് ചുഴലികൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച്‌ ഭയപ്പാടിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.

ബുധനാഴ്ച വൈകിട്ട് 4.50 ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ പ്രതിഭാസം കണ്ടെത്തിയത്. 40 മീറ്റര്‍ ചുറ്റളവ് വിസ്തീര്‍ണ്ണത്തില്‍ ചുറ്റിയടിച്ച കാറ്റ് കടല്‍ജലത്തെ ശക്തമായി ആകാശത്തേക്ക് വലിച്ചു കയറ്റി. ഒരു ചോര്‍പ്പിന്റെ ആകൃതിയില്‍ വെള്ളം ഉയരുന്നത് അപ്രതീക്ഷിതമായി കണ്ട മത്സ്യത്തൊഴിലാളികള്‍ ദൃശ്യം മൊബൈല്‍ കാമറകളില്‍ പകര്‍ത്തി.

വെള്ളത്തിന് മുകളില്‍ കൂടി വീശിയ വാട്ടര്‍സ്‌പ്പോട്ട് (വെള്ളം ചീറ്റല്‍) പ്രതിഭാസം വലിയ കടപ്പുറം ഭാഗത്തെ മണന്‍പ്പരപ്പില്‍ അവസാനിച്ചു. ഏകദേശം കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചുഴലിയുടെ വരവ് കണ്ട് ഒരു മത്സ്യബന്ധന ബോട്ടിനെ വെട്ടിത്തിരിച്ച്‌ വേഗത്തില്‍ ഓടിച്ചതിനാല്‍ അപകടം ഒഴിവായി. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന വെള്ളത്തിന്റെയും സ്‌പ്രേയുടെയും ഒരു നിരയാണ് വാട്ടര്‍ സ്‌പോട്ട്. സാധാരണ വെള്ളത്തിന് മുകളില്‍ ഉണ്ടാകുന്ന ഈ ചുഴലിക്കാറ്റ് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും അപകടം വരുത്താം.

TAGS : VIZHINJAM PORT | KERALA
SUMMARY : A rare water column was seen in Vizhinjam coastal sea

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

26 minutes ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

53 minutes ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

2 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

2 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

3 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

3 hours ago