Categories: KERALATOP NEWS

മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസ് ആണ് കത്തിനശിച്ചത്. സ്‌കൂള്‍ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂര്‍ക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്.

25 കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കല്ലൂര്‍ക്കാട് എത്തിയപ്പോഴാണ് ബസ്സിന്റെ മുന്നില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ഇറക്കിയതോടെ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

TAGS : BUS
SUMMARY : A school bus caught fire in Muvattupuzha; The children escaped unhurt

Savre Digital

Recent Posts

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…

5 hours ago

ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; 13 മരണം സ്ഥിരീകരിച്ചു, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍,കിലോ മീറ്ററോളം ദൂരത്തേക്ക് സഫോടന ശബ്ദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…

6 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ്‌ (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…

6 hours ago

ഗാന സായാഹ്നം സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…

7 hours ago

ഡല്‍ഹി സ്‌ഫോടനം; ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട ​മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…

7 hours ago

ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…

8 hours ago