ജാവലിന്‍ ത്രോ താരവും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച് നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചത്.
ഹരിയാനയിലെ സോനിപത്തില്‍ നിന്നുള്ള ടെന്നീസ് താരമാണ് ഹിമാനി. ലൂസിയ യുനിവേഴ്സിറ്റി, ഫ്രാങ്ക്‍ലിൻ പിയേഴ്സ് യൂനിവേഴ്സിറ്റി, അമേരിക്കയിലെ ന്യൂ ഹാംസ്ഫിയർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളായിരുന്നു ഹിമാനിയുടെ പഠനം. നിരവധി പ്രമുഖരാണ് നീരജിന്റെ വിവാഹത്തില്‍ ആശംസ അറിയിച്ച് രംഗത്തെത്തിയത്.
TAGS : NEERAJ CHOPRA
SUMMARY : Javelin thrower Neeraj Chopra gets married; The bride is tennis star Himani More
കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തിൽ…
കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 1,10,480 രൂപയിലാണ്…
ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…