കൊച്ചി: കോതമംഗലത്ത് വീടിനുള്ളില്‍ ആറ് വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനാണ് മരിച്ചത്. നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കുടുംബം.
അജാസ് ഖാനും ഭാര്യയും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു മുസ്‌ക്കാൻ. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മക്കള്‍ രണ്ട് പേരും മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. മുസ്‌ക്കാനൊപ്പമുണ്ടായിരുന്നത് കൈക്കുഞ്ഞായിരുന്നു.
രാവിലെ പെണ്‍കുട്ടി എഴുന്നേല്‍ക്കാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോതമംഗലം പോലീസ് സ്ഥലത്തെത്തി, പ്രാഥമിക പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
TAGS : LATEST NEWS
SUMMARY : A six-year-old girl was found dead inside the house
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…
ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…