ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക്ക് അലയന്‍സ് (KAPA) തൃശൂരില്‍ നടത്തിയ അഖില കേരള ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി സിബിഎസ്ഇ സ്‌കൂള്‍ ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ഥിനി ദക്ഷ്ണ ഓവറോള്‍ കിരീടം നേടി. 13 വയസിന് താഴെയുള്ള കുട്ടികളെ ആദ്യമായിട്ടാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നത്. 8 എട്ടു പേരാണ് ഇതില്‍ മത്സരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്റഗ്രേറ്റഡ് ബോഡി ഫിറ്റ്‌നസ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പില്‍ ഈ ആറു വയസുകാരി സ്‌പെഷ്യല്‍ പെര്‍ഫോമറായി പങ്കെടുത്തിട്ടുണ്ട്.
കേരളസമാജം ദൂരവാണിനഗര്‍ അംഗവും, ബെംഗളൂരു റെഡ് ഹാറ്റ് സോഫ്റ്റ്വയര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ ദക്ഷിണയുടെ പിതാവ് സജിത് ഇ.എസ് തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്‍ഷം ‘മിസ്റ്റര്‍ കേരള’ ചാമ്പ്യനാണ്. ഈ മേഖയിലെ കോച്ച് കൂടിയായ അദ്ദേഹം തന്നെയാണ് മകള്‍ ദക്ഷ്ണയ്ക്ക് പരിശീലനം നല്‍കി വരുന്നത്. ദക്ഷ്ണയുടെ അമ്മ ഐശ്വര്യ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നു. ബെംഗളൂരു ബഞ്ചാര ലേഔട്ട് ഹൊറമാവ് അഗരയിലാണ് കുടംബം താമസിക്കുന്നത്.
<br>
TAGS : SPECIAL STORY
SUMMARY : A six-year-old Malayalee girl from Bengaluru won the overall title in the fitness championship competition
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…