Categories: NATIONALTOP NEWS

അമിതവേഗത്തിലെത്തിയ കാര്‍ ട്രക്കിലിടിച്ച്‌ അപകടം; അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: അമിതവേഗതയിലെത്തിയ കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കനൗജ് ജില്ലയില്‍ ലക്നൗ-ആഗ്ര റോഡില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.
ഡോക്ടർമാരായ അനിരുദ്ധ് വർമ (29),സന്തോഷ് കുമാർ മൗര്യ(46), അരുണ്‍ കുമാർ (34), നർദേവ് (35), രാകേഷ് കുമാർ (38) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ ജൈവീർ സിംഗ് (39) ആശുപത്രിയില്‍ ചികിത്സയിലാണ്. സൈഫായി മെഡിക്കല്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ഇയാള്‍. ലക്‌നൗവില്‍ ഒരു വിവാഹത്തിന് പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡോക്ടർമാർ സഞ്ചരിച്ച സ്കോർപിയോ എസ് യു വി അപകടത്തില്‍പ്പെട്ടത്.

അമിത വേഗത്തിലെത്തിയ വാഹനം റോഡിലെ ഡിവൈഡറില്‍ ചെന്നിടിക്കുകയായിരുന്നു. തുടർന്ന് ഇടിയുടെ ആഘാതത്തില്‍ വാഹനം എതിർദിശയില്‍ വന്നിരുന്ന ട്രക്കിലിടിച്ച്‌ മറിയുകയായിരുന്നു. അപകടത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

TAGS : ACCIDENT
SUMMARY : A speeding car collides with a truck; Five doctors died

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

9 hours ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

10 hours ago

ക്രിസ്മസ്-പുതുവത്സര തിരക്ക്: മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…

10 hours ago

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…

10 hours ago

സമസ്ത ശതാബ്ദി സന്ദേശ യാത്ര; അനുഗമിച്ച് ബെംഗളൂരു എസ്.വൈ.എസ്

ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…

10 hours ago

മ​ണ്ഡ​ല​പൂ​ജ 26നും 27​നും; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം…

10 hours ago