കൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിന് ആശ്വാസം. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്.
നിർമാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി തീർപ്പാക്കുന്നതുവരെ ഇടക്കാല സ്റ്റേയാണ് കോടതി നല്‍കിയത്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗമായി തുടരാം.
അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിർമാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു.
ഈ വിശദീകരണം തൃപ്‌തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതും തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന് സാന്ദ്ര പരാതി നല്‍കുകയും തുടർന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.
TAGS : SANDRA THOMAS
SUMMARY : A stay on the expulsion of Sandra Thomas from the producers’ association
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…