KERALA

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ കുറ്റിപ്പുറത്തേയും കോട്ടക്കലിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്.

കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

SUMMARY: A tourist bus overturned at Kuttipuram in Malappuram and several people were injured

NEWS DESK

Recent Posts

വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി: വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ്…

21 minutes ago

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണം…

49 minutes ago

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.ജെ.പിയിൽ ചേർന്നു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…

56 minutes ago

ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…

1 hour ago

ഗാസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

2 hours ago

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…

2 hours ago