മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ കുറ്റിപ്പുറത്തേയും കോട്ടക്കലിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്.

കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

SUMMARY: A tourist bus overturned at Kuttipuram in Malappuram and several people were injured

Hot this week

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

ഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികള്‍ ശക്തമാക്കി...

കനത്ത മഴ; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസറഗോഡ്: കനത്ത മഴയെ തുടർന്ന് കാസറഗോഡ് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള...

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന...

പരസ്യമായി ലഹരി ഉപയോഗം; വിഡിയോ കേരള പോലീസിന് പങ്കുവച്ച്‌ ഉണ്ണി മുകുന്ദൻ

കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കേരള...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 35 രൂപകുറഞ്ഞ് 14,275...

ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ...

നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ...

ഇ ഡി കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ...

Related Articles

Popular Categories