LATEST NEWS

ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു; ഭർത്താവിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു. ബാനസവാഡി സ്വദേശിനി നേത്രാവതി (21) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ബച്ചഹള്ളി ഗെറ്റ് ഫ്ലൈ ഓവറിൽ ആണ് അപകടമുണ്ടായത്. ഭര്‍ത്താവ് ശിവുവിന് പരുക്കേറ്റു. നേത്രാവതിയുടെ ചിക്കബെല്ലാപുരയിലുള്ള ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാൻ വേണ്ടി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിതവേഗതയില്‍ എത്തിയ കാർ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തത്തില്‍ ഫ്ലൈ ഓവറിൽ നിന്നും 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ നേത്രാവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭര്‍ത്താവ് ശിവു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കാറിനെയും ഡ്രൈവറെയും കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
SUMMARY: A woman died after being hit by a speeding car while riding a scooter with her husband on a flyover; her husband was injured.

NEWS DESK

Recent Posts

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍…

40 minutes ago

രാജസ്ഥാനില്‍ നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ തീപ്പിടിത്തം

ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…

1 hour ago

നവവധു സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…

2 hours ago

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, പിന്നാലെ സുനാമിത്തിര, കനത്ത ജാ​ഗ്രത

ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…

2 hours ago

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച്‌ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…

2 hours ago

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

2 hours ago