ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ബെംഗളൂരുവിലെ ആനേക്കലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മല്ലിനഹള്ളി സ്വദേശി ആശ (55), വർഷിത (34) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ (32), വർഷിതയുടെ മകൻ മായങ്കുമാണ് (11) ചികിത്സയിലുള്ളത്. കടബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രക്താർബുദത്തിന് ചികിത്സയിലായിരുന്നു വർഷിത. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ കുടുംബം കടം വാങ്ങിയിരുന്നു എന്നാണ് വിവരം. എല്ലാവരെയും കൊല്ലാൻ ശ്രമിച്ച ശേഷം മോഹൻ ഗൗഡ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പോസിന്റെ നിഗമനം. വർഷിതയുടെ സഹോദരനാണ് മോഹൻ ഗൗഡ
ചിട്ടിയും പടക്കക്കച്ചവടവും ഉൾപ്പെടെ നടത്തിയിരുന്ന മോഹൻ ഗൗഡ വൻ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ റെക്കോഡ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചിരുന്നു. വീഡിയോ കണ്ടതോടെ ബന്ധുക്കൾ ഇവരുടെ വീട്ടിലേക്കെത്തി. എന്നാൽ, വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് നാലുപേരെയും ചോരയിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്.
ആശയും മകൾ വർഷിതയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന 11-കാരനെയും മോഹൻ ഗൗഡയെയും പോലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കടം തിരിച്ചടക്കാൻ വഴിയില്ലാതെ വന്നതോടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി താനും ജീവിതം അവസാനിപ്പിക്കാൻ മോഹൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: A young man attempted suicide by slitting the throats of his family members in Bengaluru; his mother and sister died, two others are in critical condition
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…