വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പുൽപ്പള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി പുൽപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് പുറത്ത് വച്ച് സുഹൃത്തുക്കളുമായുണ്ടായ തർക്കത്തിനിടെയാണ് റിയാസിന് കുത്തേറ്റത്. മീനംകൊല്ലി സ്വദേശികളാണ് റിയാസിനൊപ്പമുണ്ടായിരുന്നത്. ശരീരത്തിൽ നിരവധി തവണ കുത്തേറ്റ റിയാസ് ഗുരുതരാവസ്ഥയിലായിരുന്നു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : STABBED | DEATH | WAYANAD
SUMMARY: A young man was stabbed to death in Pulpalli, Wayanad
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…