കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ് സ്വന്തമാക്കി. മികച്ച നടിയായി ‘ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു’ എന്ന സിനിമയിലെ പ്രകടനത്തിന് റോസ് ബൈണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് ആണ് ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം.
പോള്‍ തോമസ് ആൻഡേഴ്സണ്‍ സംവിധാനം ചെയ്ത ‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ’ ആണ് മികച്ച ചിത്രത്തിനുള്ള (മ്യൂസിക്കല്‍/കോമഡി) പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ചിത്രം (ഡ്രാമ) വിഭാഗത്തില്‍ ക്ലോയി ഷാവോയുടെ ‘ഹാംനെറ്റ്’ പുരസ്കാരം നേടി. നെറ്റ്ഫ്‌ളിക്‌സ് സൈക്കോളജിക്കല്‍ ഡ്രാമയായ ‘അഡോളസെൻസ്’ മികച്ച ലിമിറ്റഡ് സീരീസ് ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടി.
ഒമ്പത് നോമിനേഷനുകളുമായി എത്തിയ ‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ’ നാല് പ്രധാന പുരസ്കാരങ്ങളാണ് തൂത്തുവാരിയത്. മികച്ച ചിത്രം (കോമഡി), മികച്ച സംവിധായകൻ (പോള്‍ തോമസ് ആൻഡേഴ്സണ്‍), മികച്ച തിരക്കഥ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച ലിമിറ്റഡ് സീരീസ്/ ആന്തോളജി സീരീസ്/ ടിവി മോഷൻപിക്ചർ വിഭാഗത്തിലെ പുരസ്കാരത്തിന് പുറമെ, പരമ്പരയിലെ അഭിനയത്തിന് സ്റ്റീഫൻ ഗ്രഹാം മികച്ച നടനായും (ലിമിറ്റഡ് സീരീസ്- ടിവി മൂവി), എറിൻ ദോഹേർത്തി മികച്ച സഹനടിയായും (ടെലിവിഷൻ), ഓവൻ കൂപ്പർ മികച്ച സഹനടനായും (ഡ്രാമ സിരീസ്) തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാൻഡ് അപ്പ് കോമേഡിയനായ നിക്കി ഗ്ലേസർ തുടർച്ചയായി രണ്ടാം തവണയാണ് ഗോള്‍ഡൻ ഗ്ലോബ് അവതാരകനായത്. ടിവി സീരീസ് (ഡ്രാമ) വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു.
പ്രധാന വിഭാഗങ്ങളിലെ മറ്റ് പുരസ്കാര ജേതാക്കള്‍:
ചലച്ചിത്ര വിഭാഗം:
മികച്ച സഹനടി: ടിയാന ടെയ്‌ലർ (വണ്‍ ബാറ്റില്‍ ആഫ്റ്റർ എനദർ)
മികച്ച സഹനടൻ: സ്റ്റെല്ലാൻ സ്‌കാർസ്ഗാർഡ് (സെന്റിമെന്റല്‍ വാല്യു)
മികച്ച സംവിധായകൻ: പോള്‍ തോമസ് ആൻഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ)
മികച്ച തിരക്കഥ: പോള്‍ തോമസ് ആൻഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ)
മികച്ച പശ്ചാത്തലസംഗീതം: ലഡ്‌വിഗ് ഗോറേൻസണ്‍ (സിന്നേഴ്‌സ്)
സിനിമാറ്റിക്-ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ്: സിന്നേഴ്‌സ്
മികച്ച നടി (മ്യൂസിക്കല്‍-കോമഡി): റോസ് ബെയ്ണ്‍ (ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു)
മികച്ച നടൻ (മ്യൂസിക്കല്‍-കോമഡി): തിമോത്തി ഷലമെ (മാർട്ടി സുപ്രീം)
ആനിമേറ്റഡ് മോഷൻ പിക്ചർ: ഡീമണ്‍ ഹണ്ടേഴ്‌സ് (കെ പോപ്)
ഇംഗ്ലീഷ് ഇതര ചലച്ചിത്രം: ദ സീക്രട്ട് ഏജന്റ്
ടെലിവിഷൻ വിഭാഗം:
മികച്ച നടൻ (ഡ്രാമ സിരീസ്): നോഹ വെയ്ല്‍ (ദ പിറ്റ്)
മികച്ച നടി (കോമഡി സിരീസ്): ജീൻ സ്മാർട് (ഹാക്‌സ്)
മികച്ച നടൻ (കോമഡി സിരീസ്): സേത്ത് റോജൻ (ദ സ്റ്റുഡിയോ)
മികച്ച നടി (ലിമിറ്റഡ് സീരീസ്-ടിവി മൂവി): മിഷേല്‍ വില്യംസ് (ഡയിങ് ഫോർ സെക്‌സ്)
മികച്ച നടി (ഡ്രാമ സിരീസ്): റിയ സീഹോണ്‍ (പ്ലൂറിബസ്)
ടെലിവിഷൻ സിരീസ് ഡ്രാമ: ദ പിറ്റ്
ടെലിവിഷൻ കോമഡി സീരീസ്: ദ സ്റ്…
SUMMARY: Golden Globes 2026; Timothée Chalamet wins best actor, Adolescence shines
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…
ബെംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. 26…
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…
പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…