കാസറഗോഡ്: ബെംഗളൂരുവില്‍ നിന്നും കാസറഗോഡ് എത്തിയ യുവാവ് കടലില്‍ അടിയൊഴുക്കില്‍പ്പെട്ടു മരിച്ചു. ജയനഗര്‍ സ്വദേശി മീര്‍ മുഹമ്മദ് ഷാഫി (33) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൊഗ്രാല്‍ കടപ്പുറത്താണ് സംഭവം.
രണ്ടു ദിവസം മുമ്പാണ് മീര്‍ മുഹമ്മദ് ഷാഫിയും കുടുംബവും മൊഗ്രാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയത്. വൈകുന്നേരം മൊഗ്രാല്‍ കടപ്പുറത്ത് ഇവര്‍ എത്തിയിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി തിരമാലയില്‍ പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു മീര്‍ മുഹമ്മദ് ഷാഫി. കുട്ടിയെ രക്ഷിച്ച ശേഷം നില്‍ക്കുന്നതിനിടയില്‍ ആഞ്ഞടിച്ച തിരമാലയില്‍പ്പെട്ടാണ് മീര്‍ മുഹമ്മദ് ഷാഫി അപകടത്തില്‍പ്പെട്ടത്. മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ മത്സ്യതൊഴിലാളിയായ റഫീഖ് ഉടന്‍ കരയ്‌ക്കെടുത്തുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജബൈരിയ.മക്കള്‍: അനിയ, ഹാറൂണ്‍.
<br>
TAGS : DEATH
SUMMARY : A young man who had come from Bengaluru to visit Kasaragod with his family died after being swept away in the sea.
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…